Monday, September 19, 2011

കിളിമാനൂര്‍ മധുവിന്റെ "ഇഥമോരോന്നു....." എന്ന കവിതയില്‍ നിന്ന്.

ജീവിതം കൈവെള്ളയിലൂടെ ഒഴുകിപ്പോയ തീര്‍ഥ ജലം....
കടമെടുത്ത വാക്കും കനലില്‍ ചുട്ട സ്വപ്നങ്ങളും പണ്ടൊരു കഥയുടെ തുടക്കമായിരുന്നു...
എരിഞ്ഞ്, ഉള്ളിലേക്ക് കത്തിയമര്‍ന്ന  ഓര്‍മകളില്‍ ഒരു വെറും നിശ്വാസം ബാക്കി....
നിനക്ക് കണക്കുകളുടെ ആവലാതി മൌനങ്ങള്‍....
എനിക്ക് കുത്തൊഴുക്കുകളില്‍ നില്‍ക്കുന്ന വെപ്രാളം..... 

Sunday, June 12, 2011

മുറിവ്

എന്നെ കുറിച്ച് ഒരിക്കലും മായാത്ത തെറ്റുകള്‍ നിന്‍റെ മനസ്സിലും 
നിന്നെ കുറിച്ച് ഒരിക്കലും മായാത്ത കാര്യങ്ങള്‍ എന്‍റെ മനസ്സിലും
പതിഞ്ഞുപോയിട്ടുണ്ട്............
അവ ഒരിക്കലും മായില്ല..........
മായാത്തിടത്തോളം കാലം നമുക്കിടയില്‍ വെറുപ്പും ദേഷ്യവും മാത്രേ ഉണ്ടാവൂ....
സ്നേഹം നിമിഷായുസ്സ് മാത്രമായിരിക്കും നിലനില്കുന്നത്
പകയും ദേഷ്യവും വെറുപ്പും സങ്കടവും മാത്രം........
എന്തിനു വേണ്ടി ഇനിയും പരസ്പരം മുറിക്കണം....?
നീ മുറിഞ്ഞാലും  ഞാന്‍ മുറിഞ്ഞാലും  ഒഴുകുന്ന ചോരക്കു നിറം ഒന്നുതന്നെയാണ്
ഒരിക്കലും പരസ്പരം സ്നേഹിക്കാനും അംഗീകരിക്കാനും
കഴിയാത്ത അകലങ്ങളില്‍ ആണ് നാമിപ്പോള്‍......
കരയിലേക്ക് ഒരു കടലല്ല പലകടലാണ് ദൂരം.......
അത് താണ്ടാന്‍ നമുക്ക് ശേഷിയില്ല.......
നമ്മള്‍ മുങ്ങി ചാവുകയെ ഉള്ളൂ......


Sunday, March 27, 2011

പ്രിയപ്പെട്ട വരികള്‍ (2 )

പങ്കുവയ്ക്കുമ്പോള്‍
ശരീരം ഭൂമിക്കും
മനസ്സ് എനിക്കും ചേര്‍ത്തു വച്ച
നിന്റെ സൂര്യനേത്രം
എന്റെ ആകാശം നിറഞ്ഞു കത്തുകയാണ്‌
മനസ്സ് ഉരുകിയോലിക്കുമ്പോള്‍
നിന്റെ സ്നേഹത്തിന്റെ നിറവ്
സിരകളില്‍ അലിഞ്ഞു ചേരുന്നു...
ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുകയാണ്
നിന്നെ മറക്കുകയെന്നത് മൃതിയാണെന്ന്
ഞാന്‍ നീ മാത്രമാണെന്ന്...



സൂര്യാസ്തമന മുഹൂര്‍്ത്തത്തില്‍്
ഒരു നദീ തടത്തില്‍ വെച്ച്
കൃഷ്ണന്‍ അവളെ അവസാനമായ്‌
സ്നേഹിച്ചു.
പിന്നെ
ഉപേക്ഷിച്ചു....
ആ രാത്രി ഭര്‍ത്താവിന്റെ
കൈകള്‍ക്കിടയില്‍ താന്‍ മരിച്ചുപോയവളായി രാധക്ക് തോന്നി
അപ്പോള്‍ അദ്ദേഹം അന്വേഷിച്ചു.....
എന്ത് കുഴപ്പമാണ് സംഭവിച്ചത്..? 'പ്രിയേ...
നീയെന്റെ ചുംബനങ്ങള്‍ ശ്രദ്ധിക്കുന്നേയില്ലെന്നോ....'
അവള്‍ പറഞ്ഞു....
'അല്ല ഒരിക്കലുമതങ്ങനെയല്ല'
പക്ഷെ അവള്‍ ചിന്തിച്ചു....
കൂത്താടികള്‍ നോവിച്ചാല്‍്
ഒരു മൃതദേഹത്തിന് എന്ത് സംഭവിക്കാനാണ് ..... 

പ്രിയപ്പെട്ട വരികള്‍(1) .......

വേദനിക്കിലും വേദനിപ്പിക്കിലും
വേണമീ സ്നേഹബന്ധങ്ങളൂഴിയില്‍...

സ്വപ്നങ്ങളില്‍ പൂക്കളുടെ സുഗന്ധം ഞാനനുഭവിച്ചത് നിന്നെ കണ്ടതിനു ശേഷമായിരുന്നു......
 രാത്രികള്‍ മഞ്ഞു വീണു തണുത്തിരുന്നു.........
 ഒരു കൈയില്‍ നിലാവിനേയും മറുകൈയ്യില്‍ നിന്റെ വിരല്‍ത്തുമ്പും പിടിച്ചു ആകാശചെരുവിലൂടെ പറന്നു പോകുന്ന ഒരു സ്വപ്നം എന്നും എന്റെയുള്ളിലുണ്ട്........
പുരാതനകാലത്തിലെ ഏതോ ഒരു വഴിപടം നോക്കി യാത്രചെയ്യുകയാണിപ്പോള്........
 എനിക്ക് പോകേണ്ടതും എത്തേണ്ടതുമായ ആ ലക്ഷ്യത്തിലേക്ക്.........
 ഇനി എത്ര നാള്‍.......? അറിയില്ല......
പക്ഷെ ഒന്നറിയാം......., നിന്റെ കണ്ണുകളിലൂടെ ഞാനവിടെ എത്തും.........
 അതൊരു വിശ്വാസമാണ്........ ശക്തിയാണ്.......... അത് മാത്രമാണ് ശാശ്വതമായ സത്യവും.........
ഞാന്‍ കാത്തിരിക്കുന്നു......... നിലാവിന്റെ വെളിച്ചം നമ്മോട് ഒപ്പമുണ്ടാവും........ ഇല്ലേ...?
കനിവിന്റെ തണുത്ത കാറ്റുമായി നിന്റെ അക്ഷരങ്ങള്‍ ഇനിയെന്ന്......
എന്നും എപ്പോഴും നിന്റേതു മാത്രം............